കോഴിക്കോട്: ഇന്ത്യൻ ഫുട്ബോൾ ലീഗ് (ഐ.എഫ്.എൽ) ന്റെ 2025-26 എഡിഷന് മലപ്പുറം പയ്യനാട് സ്റ്റേഡിയം വേദിയാകും. ഗോകുലം കേരളം എഫ് സിയുടെ ഹോം മത്സരങ്ങൾ കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിന് പകരം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കാൻ പോവുന്നത്. മലപ്പുറം ഫുട്ബോൾ അസോസിയേഷന് കീഴിൽ രജിസ്റ്റർ ചെയ്ത ക്ലബ്ബ് കൂടിയായ ഗോകുലം 2023-24 സീസണിലും പയ്യനാട് ഹോം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ഇക്കുറി റീബ്രാൻഡ് ചെയ്ത ഐ ലീഗ് ഐ എഫ് എൽ എന്നാണ് അറിയപ്പെടുക.10 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. സ്റ്റേജ് 1 ഫിക്സ്ചറിൽ 9 മാച്ചുകളാണ് ടീമിനുള്ളത് ഇതിൽ 5 ഹോം മാച്ചുകളും 4 എവേ മാച്ചുകളുമാണ്.
കഴിഞ്ഞ അഞ്ചു മാസത്തോളമായി ടീം മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലും ശേഷം പയ്യനാട് ഗ്രൗണ്ടിലുമായി ട്രെയിനിങ് നടത്തി വരികയാണ്.
ഗോവൻ സ്വദേശിയായ ഡെറിക് പെരേരയാണ് ടീമിന്റെ മുഖ്യ പരിശീലകൻ, മലയാളിയായ രഞ്ജിത് സി എം ആണ് അസിസ്റ്റന്റ് കോച്ച്.
നിലവിൽ അഞ്ചു വിദേശ താരങ്ങളും 12 മലയാളി താരങ്ങളും ഉൾപ്പെടുന്ന ടീമിന്റെ ടൂർണമെന്റ് സ്ക്വാഡ് വരും ദിവസങ്ങളിൽ പബ്ലിഷ് ചെയ്യും.
ഇന്ത്യൻ ഫുട്ബോൾ ലീഗ് (ഐ.എഫ്.എൽ) ഫിക്സ്ചർ :
27-02-2026 ചാൻമാരി എഫ് സി, ഐസ്വാൾ vs ഗോകുലം കേരളം എഫ് സി (എവേ മാച്ച്)
07-03-2026 ഗോകുലം കേരള എഫ് സി vs നാംധാരി എഫ് സി, പഞ്ചാബ് (ഹോം മാച്ച്)
14-03-2026 ഗോകുലം കേരള എഫ് സി vs ശ്രീനിധി ഡെക്കാൻ എഫ് സി, ഹൈദരാബാദ് (ഹോം മാച്ച്)
20-03-2026 ഗോകുലം കേരള എഫ് സി vs ഡെമ്പോ എസ് സി, ഗോവ (ഹോം മാച്ച്)
26-03-2026 ഗോകുലം കേരള എഫ് സി vs ഷില്ലോങ് ലജോങ് എഫ് സി, മേഘാലയ (ഹോം മാച്ച്)
31-03-2026 ഗോകുലം കേരള എഫ് സി vs ഐസ്വാൾ എഫ് സി,ഐസ്വാൾ (ഹോം മാച്ച്)
07-04-2026 രാജസ്ഥാൻ യുണൈറ്റഡ് എഫ് സി vs ഗോകുലം കേരള എഫ് സി (എവേ മാച്ച്)
12-04-2026 റിയൽ കാശ്മീർ എഫ് സി vs ഗോകുലം കേരള എഫ് സി (എവേ മാച്ച്)
18-04-2026 ഡയമണ്ട് ഹാർബർ എഫ് സി, കൊൽക്കത്ത vs ഗോകുലം കേരള എഫ് സി (എവേ മാച്ച്)
