കോഴിക്കോട്: ഐലീഗിൽ ഇന്ന് ഗോകുലം കേരള എഫ് സി മുഹമ്മദൻസ് എസ് സി പോരാട്ടം. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ രാത്രി 7 നാണ് മത്സരം. ലീഗിലെ ഏറ്റവും നിർണായകമായ മത്സരത്തിലൊന്നിൽ വിജയിക്കുന്ന ടീമിന് ടേബിൾ ടോപ്പിലെത്തനായേക്കും, തുടർച്ചയായ 6 വിജയങ്ങൾക്ക് ശേഷം അവസാനമായി കളിച്ച മത്സരത്തിൽ നാംധാരി എഫ് സി പഞ്ചാബിനോടു ഗോകുലം തോറ്റിരുന്നു. മുഹമ്മദൻസ് അവസാനമായി കളിച്ച നാലു കളികളിൽ തോറ്റിട്ടില്ല. നിലവിൽ 16 കളികളിൽ നിന്ന് 35 പോയിന്റ്‌സുമായി ഒന്നാം സ്ഥാനത്തതാണ് മുഹമ്മദൻ എസ് സി. 17 കളികളിൽ നിന്ന് 32 പോയ്ന്റ്സ് ഉള്ള ഗോകുലം മൂന്നാം സ്ഥാനത്തതാണ്.
ലീഗിലിനി അവശേഷിക്കുന്ന 6 മത്സരങ്ങളിൽ 5 ഉം ഗോകുലത്തിന് ഹോമിലാണ്. വിദേശ താരങ്ങളുടെയും മലയാളികളുൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളുടെയും മികച്ച ഫോമിലാണ് ടീം പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത് .ലീഗിൽ ഇതിന് മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 1 -1 സ്കോറിന് സമനിലയിൽ പിരിഞ്ഞിരുന്നു. മത്സരം ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് ചാനലിലും ഫാൻ കോഡ് പ്ലാറ്റഫോമിലും തത്സമയം കാണാവുന്നതാണ്. മത്സരത്തിന്റെ ടിക്കറ്റുകൾ സ്റ്റേഡിയത്തിൽ നിന്നും, shop.gokulamkeralafc.com സൈറ്റിലും, ഗോകുലം ചിറ്റ്സ് ഓഫീസുകളിൽ നിന്നും വാങ്ങാവുന്നതാണ്. സ്ത്രീകൾക്ക് പ്രവേശനം സൗജന്യമാണ്. വിദ്യാർത്ഥികൾക്ക് 50 രൂപ പ്രത്യേക നിരക്കാണ് .