ബംഗ്ലദേശിനെതിരെരായ വനിത ടി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് അനായാസ വിജയം. ബംഗ്ലദേശ് ഉയര്‍ത്തിയ 115 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 22 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയത്തിലെത്തി.
ഏഴു വിക്കറ്റുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. അരങ്ങേറ്റ മത്സരം കളിച്ച മലയാളി താരം മിന്നു മണി ഒരു വിക്കറ്റ് വീഴ്ത്തി. മൂന്ന് ഓവറുകള്‍ പന്തെറിഞ്ഞ മിന്നു 21 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് സ്വന്തമാക്കിയത്.
മത്സരത്തിന്റെ നാലാം ഓവറില്‍ ബംഗ്ലദേശ് ഓപ്പണര്‍ ഷമീമ സുല്‍ത്താനയെയാണു മിന്നു പുറത്താക്കിയത്. മിന്നുവിന്റെ പന്തില്‍ ജെമീമ റോഡ്രിഗസ് ക്യാച്ചെടുക്കുകയായിരുന്നു.