കാഴ്ച പരിമിതര്‍ക്കുവേണ്ടിയുള്ള അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി ഇടം പിടിച്ചു.
തായ്‌ലൻഡിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര ഇൻവിറ്റേഷണൽ ടൂർണമെന്റിന് വേണ്ടിയുള്ള ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. എറണാകുളം സ്വദേശി അനുഗ്രഹ് ടി എസ് ഗോൾ കീപ്പറായി ഇന്ത്യൻ ടീമിൽ ഇടം നേടി.
കടവന്ത്ര ഗാമ ഫുട്ബോൾ ഗ്രൗണ്ടിൽ രണ്ടാഴ്ച്ചയോളം നീണ്ടു നിന്ന സെലക്ഷന്‍ ക്യാമ്പിന് ശേഷമാണ് ടൂര്‍ണമെന്റിലേക്കുള്ള ടീമിനെ തിരഞ്ഞെടുത്തത്.