ബുധനാഴ്ച ഡൽഹിയിലെ അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന ഹീറോ ഐ ലീഗ് മത്സരത്തിൽ സെർജിയോ മെൻഡിയുടെ രണ്ട് ഇഞ്ചുറി ടൈം ഗോളുകളുടെ പിൻബലത്തിൽ ഗോകുലം കേരള എഫ്‌സി 10 അംഗ രാജസ്ഥാൻ യുണൈറ്റഡിനെതിരെ വിജയിച്ചു.
ഒമ്പതാം മിനിറ്റിൽ ബെക്‌തൂർ അമൻഗെൽഡീവിന്റെ ഗോളിന് ശേഷം ഗോകുലം കേരള എഫ്‌സി സമനില ഗോളിനായി തിരയുകയായിരുന്നു. സെർജിയോ മെൻഡിയുടെ പെനാൽറ്റിയിലൂടെയും, അവസാന നിമിഷത്തില് ഹെഡ്ഡർ ഗോളിലൂടെ ഗോകുലം വിജയിക്കുകയായിരിന്നു.
ഇഞ്ചുറി ടൈമിൽ പെനാൽറ്റി ബോക്‌സിനുള്ളിൽ ഹീറോ ഓഫ് ദ മാച്ച് സെർജിയോ മെൻഡിഗുറ്റ്‌സിയയെ വീഴ്ത്തിയതിന് രാജസ്ഥാൻ യുണൈറ്റഡ് ക്യാപ്റ്റൻ ലാലിയൻസംഗ റെന്ത്‌ലെയ്‌ക്ക് റഫറി രാഹുൽ കുമാർ ഗുപ്ത ചുവപ്പ് കാർഡ് കാണിച്ചു, രാജസ്ഥാൻ പത്തു പേരായി ചുരുങ്ങിയിരിന്നു.
ജയത്തോടെ 27 പോയിന്റുമായി ഗോകുലം കേരള എഫ്‌സി മൂന്നാം സ്ഥാനത്തും അഞ്ച് മത്സരങ്ങൾ കൂടി കളിക്കാനിരിക്കെ ലീഗ് ലീഡർമാരായ ശ്രീനിധി ഡെക്കാൻ എഫ്‌സിയെക്കാൾ 10 പോയിന്റ് പിന്നിലുമാണ്.
ഗോകുലം കേരള എഫ്‌സിയുടെ കീപ്പർ ഷിബിൻരാജ് ദ്ജുമാഷേവിന്റെ ഫ്രീകിക്ക് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് രാജസ്ഥാൻ യുണൈറ്റഡിന് തുടക്കത്തിലേ ലീഡ് ലഭിച്ചു.
മറുവശത്ത് ഗോകുലത്തിന്റെ സ്പാനിഷ് ഫോർവേഡ് മെൻഡിഗട്ട്‌സിയക്ക് മത്സരത്തിന് നിർഭാഗ്യകരമായ തുടക്കമായിരുന്നു. തൻമോയ് ഘോഷിന്റെ ഫ്രീകിക്ക് അദ്ദേഹത്തിന്റെ ഹെഡ്ഡർ ക്രോസ്ബാറിൽ തട്ടി. അല്ലായിരുന്നെങ്കിൽ ഗോകുലം അപ്പോഴേ ലീഡ് ചെയ്യുമായിരുന്നു.
ഗോകുലത്തിനു മത്സരത്തിൽ ഉടനീളം അവസരങ്ങൾ ലഭിച്ചിരിന്നു. സെർജിയോ മെൻഡിക്കും ശ്രീകുട്ടനും, കിർഗിസ്‌താൻ കളിക്കാരൻ എൽദാറിന്ന് ഗോളെന്നു ഉറച്ച അവസരങ്ങൾ കിട്ടിയിട്ടും ഗോകുലത്തിനു വേണ്ടി ഗോൾ നേടുവാൻ കഴിഞ്ഞില്ല.
എട്ട് മിനിറ്റ് സ്റ്റോപ്പേജ് ടൈമിൽ രാജസ്ഥാൻ യുണൈറ്റഡ് ഓരോ മിനിറ്റിലും രാജസ്ഥാന് കൂടുതൽ കൂടുതൽ ദുർബലമായി കാണപ്പെട്ടു. ഒടുവിൽ മെൻഡി പെനാൽറ്റി നേടി, സ്പോട്ടിൽ നിന്ന് സ്കോർ ചെയ്തു, തുടർന്ന് മത്സരത്തിന്റെ അവസാനത്തിൽ ഫർഷാദ് നൂരിന്റെ മനോഹരമായ ക്രോസിൽ ഒരു ഹെഡർ ഗോൾ മലബാറിയൻസിന് വിജയം സമ്മാനിച്ചു .
തുടർച്ചയായ മൂന്ന് മത്സരങ്ങളുടെ തോൽവിക്ക് ശേഷം ഗോകുലം കേരള എഫ്‌സിയുടെ ആദ്യ വിജയമാണിത്.