തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന്റെ മികച്ച സ്‌കോറിനെതിരെ തിരിച്ചടിച്ച് കര്‍ണാടകം. കളിയുടെ ആദ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തി കേരളം കര്‍ണാടകയെ ഞെട്ടിച്ചുവെങ്കിലും ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിന്റെ നേതൃത്വത്തില്‍ ആത്മവിശ്വാസത്തോടെ എതിരാളികളെ പിന്തുടര്‍ന്ന് തുടങ്ങി.
ആദ്യ ദിനത്തിലെ ആദ്യ മണിക്കൂറുകളിലെ തകര്‍ച്ചയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ കേരളം രണ്ടാം ദിനം പകുതിയോടെ 342 റണ്‍സ് പടുത്തുയര്‍ത്തി.
ഒന്നാം ദിനം സെഞ്ച്വറി നേടി കേരളത്തെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചിരുന്ന സചിന്‍ ബേബി 141 റണ്‍സിന് പുറത്തായി. സചിനെ ശ്രേയസ് ഗോപാലിന്റെ പന്തില്‍ മനിഷ് പാണ്ഡേ പിടിച്ച് പുറത്തായി. ഒന്നാം ദിനം സചിന് പിന്തുണയുമായി നിന്ന ജലജ് സക്‌സേന അര്‍ദ്ധ സെഞ്ച്വറി നേടി.
57 റണ്‍സ് നേടിയ ജലജിനെ കൗശിക് ബൗള്‍ഡ് ആക്കി. വാലറ്റത്തെ സിജോമോന്‍ ജോസഫ് 24 റണ്‍സും വൈശാക് ചന്ദ്രന്‍ 12 റണ്‍സും നിധീഷ് എംഡി 22 റണ്‍സും എടുത്തു. നിഥീഷ് 27 പന്തില്‍ 22 റണ്‍സ് എടുത്തു.
കര്‍ണാടകയ്ക്കുവേണ്ടി കൗശിക് ആറ് വിക്കറ്റുകള്‍ കൊയ്തു. ശ്രേയസ് ഗോപാല്‍ രണ്ടും വി വൈശാഖും ഗൗതം കെയും ഓരോ വിക്കറ്റുകളും വീഴ്ത്തി.
രണ്ട് റണ്‍സ് മാത്രം സ്‌കോര്‍ ബോര്‍ഡില്‍ തെളിയവേ സാംറതിനെ വൈശാഖ് ചന്ദ്രന്‍ ബൗള്‍ഡ് ആക്കി. ദേവദത്ത് പടിക്കല്‍ മായങ്കിന് ശക്തമായ പിന്തുണ നല്‍കി. മായങ്ക് 87 റണ്‍സ് എടുത്ത് പുറത്താകാതെ നില്‍ക്കുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ കര്‍ണാടകം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എടുത്തിട്ടുണ്ട്. 29 റണ്‍സ് എടുത്ത ദേവദത്ത് പുറത്തായി. ദേവദത്തിനെ നിധീഷാണ് പുറത്താക്കിയത്. രണ്ട് റണ്‍സ് മാത്രം സ്‌കോര്‍ ബോര്‍ഡില്‍ തെളിയവേ സാംറതിനെ വൈശാഖ് ചന്ദ്രന്‍ ബൗള്‍ഡ് ആക്കി.