തിരുവനന്തപുരം: സര്‍വീസസിന് എതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് നിര്‍ണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി. മൂന്നാം ദിനം രാവിലെ 229 റണ്‍സിന് സൈനികരെ പുറത്താക്കിയാണ് കേരളം ലീഡ് നേടിയത്.
ജലജ് സക്‌സേനയും സിജോമോന്‍ ജോസഫും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ നിഥീഷും വൈശാഖ് ചന്ദ്രനും രണ്ട് വിക്കറ്റുകള്‍ വീതം നേടി.
മൂന്നാം ദിനം ആറ് വിക്കറ്റിന് 167 റണ്‍സ് എന്ന നിലയിലാണ് സര്‍വീസസ് കളി പുനരാരംഭിച്ചത്. ഒന്നാം ദിനം കേരളം നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ച്ചയെ നേരിട്ടപ്പോള്‍ സചിന്‍ ബേബി നങ്കൂരമിട്ട് കളിച്ചപ്പോള്‍ പിന്തുണയുമായി മറ്റ് കളിക്കാര്‍ നിന്നത് പോലെ സര്‍വീസസിനുവേണ്ടി കളിക്കാന്‍ ആരും ഉണ്ടായില്ല. കൃത്യമായ ഇടവേളകളില്‍ സര്‍വീസസ് നിരയുടെ വിക്കറ്റുകള്‍ കേരളം കൊയ്തു.