തിരുവനനന്തപുരം: കരുത്തരായ സര്‍വീസസ്സിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിനം കളി അവസാനിപ്പിച്ചപ്പോള്‍ കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് നേടിയിട്ടുണ്ട്. സചിന്‍ ബേബി സെഞ്ച്വറി നേടി. പുറത്താകാതെ നില്‍ക്കുന്ന സചിന്‍ 133 റണ്‍സ് നേടിയിട്ടുണ്ട്. സല്‍മാന്‍ നിസാര്‍ 46 റണ്‍സും അക്ഷയ് ചന്ദ്രന്‍ 32 റണ്‍സും നേടി പുറത്തായി. സിജോ മോന്‍ ജോസഫ് ആണ് സചിനൊപ്പം ക്രീസില്‍. സിജോ 29 റണ്‍സ് നേടിയിട്ടുണ്ട്. തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.