ശ്രീലങ്കയ്ക്ക് എതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. 374 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിരാട് കോലിയുടെ സെഞ്ച്വറി കരുത്തിലാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സെടുത്തത്.
കോലി 87 പന്തില്‍ 113 റണ്‍സ് എടുത്തു. ഇതോടെ കോലിയുടെ ഏകദിന സെഞ്ച്വറികളുടെ എണ്ണം 45 ആയി. ഹോം ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന സച്ചിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തുകയും ചെയ്തു. ഇരുവര്‍ക്കും 20 ഹോം സെഞ്ച്വറികളാണുള്ളത്.
ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 83 (67), ശുഭ്മാന്‍ ഗില്‍ 70 (60 ) എന്നിവരും തിളങ്ങി.