ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്സ്ലാം ടെന്നിസില്‍ സാനിയ മിര്‍സ രോഹന് ബൊപ്പണ്ണയ്ക്കൊപ്പം മിക്സഡ് ഡബിള്‍സില്‍ മത്സരിക്കും. 2022 സീസണോടെ വിരമിക്കാനൊരുങ്ങിയ സാനിയ, തീരുമാനം പിന്‍വലിച്ചാണ് ഓസ്ട്രേലിയയില്‍ മത്സരിക്കാനെത്തുന്നത്.
കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഓപ്പണിൽ വനിതാ വിഭാഗം ഡബിൾസിന്റെ ആദ്യ റൗണ്ടിൽത്തന്നെ തോറ്റു പുറത്തായതിനു പിന്നാലെയാണ് ഇത് തന്റെ അവസാന സീസണായിരിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചത്.