ഗോകുലം കേരള എഫ്‌സി സ്പാനിഷ് താരങ്ങളായ ഒമർ റാമോസിനെയും സെർജിയോ മെൻഡിഗട്ട്‌സിയ ഇഗ്ലേഷ്യസിനെയും സ്വന്തമാക്കി.
സ്പാനിഷ് കളിക്കാരായ മെൻഡി എന്നറിയപ്പെടുന്ന സ്ട്രൈക്കർ സെർജിയോ മെഡിഗുട്ട്‌സിയ ഇഗ്ലേഷ്യസ്, മിഡ്‌ഫീൽഡർ/വിംഗർ ജൂലിയൻ ഒമർ റാമോസ് സുവാരസ് എന്നിവരെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഗോകുലം സൈൻ ചെയ്തു. ഐ-ലീഗിൽ കാമറൂണിയൻ ഫോർവേഡുകളായ അഗസ്റ്റെ സോംലാഗ, ഡോഡി ആൽഫഡ് എൻഡോ എന്നിവർക്ക് പകരമായിട്ടായിരിക്കും ഇരുവരും കളിക്കുന്നത്.
സെർജിയോ മെൻഡിയും ഒമർ റാമോസും കഴിഞ്ഞ സീസണിൽ യഥാക്രമം നെറോക്ക എഫ്‌സിക്കും രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിക്കും വേണ്ടി ഐ-ലീഗിൽ കളിച്ചു.
കഴിഞ്ഞ സീസണിൽ നെറോക്ക എഫ്‌സിക്ക് വേണ്ടി 11 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ മെൻഡി നേടിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വരുന്നതിനുമുമ്പ്, സെഗുണ്ട ഡിവിഷൻ ബിയിൽ സ്പെയിനിലെ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് മെൻഡി കളിച്ചു.
ഒമർ റാമോസ് സ്പെയിനിൽ ടോപ്പ് ഡിവിഷൻ ഫുട്ബോൾ ലീഗായ ലാ ലീഗയിൽ ആയിരിന്നു കളിച്ചിരുന്നത്. റയൽ വല്ലാഡോളിഡിനും സിഡി ലെഗനെസിനും വേണ്ടി 120 മത്സരങ്ങൾ ലാ ലീഗയിൽ കളിച്ചിട്ടുണ്ട്. ലാ ലിഗയിൽ ഒരു ഗോളും സ്പാനിഷ് ടോപ്പ് ഡിവിഷനിൽ 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം രാജസ്ഥാൻ യുണൈറ്റഡിനായി 13 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ നേടിയിട്ടുണ്ട്.
രണ്ട് കളിക്കാരും അവരുടെ യൂത്ത് കരിയറിൽ സ്പെയിൻ U21 ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.