ജനുവരി എട്ടിന് മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ വൈകിട്ട് 4.30ന് പുതിയ പരിശീലകൻ ഫ്രാൻസെസ് ബോണറ്റിന്റെ നേതൃത്വത്തിൽ ഗോകുലം കേരള എഫ് സി ആദ്യ ഐ ലീഗ് മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ നേരിടും.
ഗോകുലം കേരള എഫ് സി റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്‌സിക്കെതിരെ തോറ്റ ടീമിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടാണ് ചർച്ചിലിനെ നേരിടുന്നത്.
ചർച്ചിൽ ബ്രദേഴ്സിനെതിരായ പോരാട്ടത്തിന് മുന്നോടിയായി 29 കാരനായ സ്പാനിഷ് പരിശീലകൻ ഫ്രാൻസെസ് ബോണെറ്റ്, രണ്ട് സ്പാനിഷ് താരങ്ങളായ ഒമർ റാമോസ്, സെർജിയോ മെൻഡി എന്നിവരെയാണ് ജികെഎഫ്‌സി ലീഗിലെ നില മെച്ചപ്പെടുത്താൻ കൊണ്ടുവന്നത്.
ലാലിഗയിൽ കളിച്ചിട്ടുള്ള ഒമർ റാമോസ് കഴിഞ്ഞ ഐ ലീഗ് സീസണിൽ നെറോക്ക എഫ്‌സിക്ക് വേണ്ടി 10 ഗോളുകൾ നേടിയുള്ള സെർജിയോ മെൻഡി എന്നിവരിലായിരിക്കും ഇന്ന് ഗോകുലത്തിന്റെ പ്രതീക്ഷ.
“ഞാൻ കളിക്കാർക്കൊപ്പം ഒരാഴ്‌ച ഉണ്ടായിരുന്നു, മികച്ച നിലവാരത്തിൽ ഉള്ള കളിക്കാർ ആണ് ഗോകുലത്തിനുള്ളത്. ചർച്ചിൽ ബ്രദേഴ്‌സ് എസ്‌സി ഒരു നല്ല ടീമാണ്, പക്ഷേ ഞങ്ങളുടെ ലക്ഷ്യം എല്ലായ്പ്പോഴും മൂന്ന് പോയിന്റുകൾ നേടുക എന്നതാണ്, ”ഫ്രാൻസെക് ബോണറ്റ് പറഞ്ഞു.
9 മത്സരങ്ങളിൽ 15 പോയിന്റുമായി ഗോകുലം കേരള എഫ്‌സി അഞ്ചാം സ്ഥാനത്തും ഒമ്പത് പോയിന്റിൽ 12 പോയിന്റുമായി ചർച്ചിൽ ബ്രദേഴ്‌സ് ഏഴാം സ്ഥാനത്തുമാണ്.