ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയമാണ് നെയ്മര്‍ പട നേടിയത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയർ, നെയ്മർ, റിച്ചാർലിസൺ, പക്വേറ്റ എന്നിവരാണ് ഗോളുകൾ നേടിയത്.
മികച്ച ആക്രമണ ഫുട്ബോള്‍ കാഴ്ച വെച്ച ബ്രസീലിന് മുന്നില്‍ പ്രതിരോധക്കോട്ട തീര്‍ക്കാനുള്ള കൊറിയന്‍ ശ്രമം വിലപ്പോയില്ല.
പൈക്ക് സ്യുംഗ് ഹോ ആണ് ദക്ഷിണ കൊറിയയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.
ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് എത്തുന്ന ക്രൊയേഷ്യയാണ് ക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളികൾ.