പ്രഥമ അണ്ടര്‍-19 വനിതാ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഷഫാലി വര്‍മ്മ നയിക്കും. സീനിയര്‍ ലോകകപ്പില്‍ കളിച്ച് പരിചയമുള്ള താരമാണ് ഷഫാലി. ശ്വേതാ ഷെഹ്‌റാവത്താണ് വൈസ് ക്യാപ്റ്റന്‍. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പില്‍ റിച്ചാ ഘോഷ്, ജി തൃഷ, സൗമ്യ തിവാരി, സോണിയ മെഹ്ദിയ, ഹര്‍ളി ഗാല, ഹൃഷിദ ബസു, സോനം യാദവ്, മന്നത് കശ്യപ്, അര്‍ച്ചനാ ദേവി, പര്‍ഷവി ചോപ്ര, ടിതാസ് സന്ധു, ഫലക് നസ്, ഷബ്‌നം എംഡി എന്നിവരും ഇന്ത്യയെ പ്രതിനിധീകരിക്കും.
ജനുവരി 14 മുതല്‍ 29 വരെ നടക്കുന്ന ലോകകപ്പില്‍ 16 ടീമുകള്‍ പങ്കെടുക്കും. ഇന്ത്യ, ദക്ഷിണാഫ്രിക്ക, യുഎഇ, സ്‌കോഡ്‌ലന്‍ഡ് എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് ഡിയിലുള്ളത്.