ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ന്യൂസിലൻ്റിന് ഏഴ് വിക്കറ്റിൻ്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 307 റൺസ് വിജയലക്ഷ്യം ആതിഥേയർ അനായാസം മറികടന്നു. 17 പന്തുകൾ ബാക്കി നില്ക്കേയാണ് ന്യൂസിലൻ്റ് വിജയം.
104 പന്തിൽ പുറത്താകാതെ 145 റൺസ് നേടിയ വിക്കറ്റ് കീപ്പർ ടോം ലാതമാണ് വിജയ ശില്പി. ക്യാപ്റ്റൻ വില്യംസൺ 98 ബോളിൽ പുറത്താകാതെ 94 റൺസ് നേടി. ഇന്ത്യയ്ക്കായി ഉമ്രാൻ മാലിക് 66 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റൻ ശിഖർ ധവാൻ 72 (77), ശ്രേയസ്സ് അയ്യർ 80 (76) എന്നിവരുടെ മികവിലാണ് നിശ്ചിത അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുത്തത്.
ശുഭ്മാൻ ഗിൽ 50 (65), മലയാളി താരം സഞ്ജു സാംസൺ 36 ( 38) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി.
അവസാന ഓവറുകളിൽ തകർത്തടിച്ച വാഷിംഗ്ടൺ സുന്ദറാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. മൂന്ന് വീതം ഫോറും സിക്സും പറത്തിയ സുന്ദർ 16 ബോളിൽ പുറത്താകാതെ 37 റൺസെടുത്തു.
ന്യൂസിലൻ്റിനായി ടിം സൗത്തി 73 റൺസ് വഴങ്ങിയും, ലോക്കി ഫെർഗൂസൺ 59 റൺസ് വഴങ്ങിയും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.