കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹാഫ് മാരത്തോൺ : അജിത് കുമാർ ചാമ്പ്യൻ 

0

സെയിന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി ആതിഥേയത്വം വഹിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി അത്‌ലറ്റിക്ക് മീറ്റ് ന്റെ ഭാഗമായുള്ള ഹാഫ് മാരത്തോൺ ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗത്തിൽ സൈന്റ്റ് തോമസ് കോളേജ് തൃശ്ശൂർ ന്റെ അജിത് കെ ഒന്നാമതായി ഫിനിഷ് ചെയ്തു .

ക്രൈസ്റ്റ് കോളേജ് ഇരിഞാലകുടയുടെ സച്ചിൻ എൻ എസ് രണ്ടാം സ്ഥാനവും സെയിന്റ് തോമസ് കോളേജിന്റെ തന്നെ മുഹമ്മദ് അഫ്ഫാൻ കെ മൂന്നാം സ്ഥാനവും നേടി .വനിതാ വിഭാഗത്തിൽ ക്രൈസ്റ്റ് കോളേജിന്റെ റീബ അന്ന ജോർജ് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം മേഴ്‌സി കോളേജിന്റെ രഞ്ജിത വി ഉം മൂന്നാം സ്ഥാനം ക്രൈസ്റ്റ് കോളേജിന്റെ തന്നെ അഖില എം ആർ കരസ്ഥമാക്കി .

ചാമ്പ്യൻഷിപ്പിന്റെ ഫ്ലാഗ് ഓഫ് കോഴിക്കോട് ബീച്ചിൽ വച്ച് സെയിന്റ് ജോസഫ്‌സ് കോളേജ് ദേവഗിരിയുടെ കായിക വിഭാഗം മേധാവി ഫാദർ ബോണി അഗസ്റ്റിൻ നിർവഹിച്ചു .സമ്മാനദാനം കോഴിക്കോട് ജില്ലാ സ്പോർട്സ് കൌൺസിൽ വൈസ് പ്രസിഡന്റും ദേവഗിരി ഇലെ ബി സ് എം കോഴ്സ് മേധാവിയും ആയ dr റോയ് വി ജോൺ നിർവഹിച്ചു .

ദേവഗിരി കോളേജ് അധ്യാപകർ ആയ dr ആന്റണി പി എം ,Dr രേഖ ജോസ് , ഈസ്റ്റ് ഹിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് അധ്യാപകർ ആയ dr സുനിൽ അൽഫോൻസ് ,Dr ഹാരിസ് ബാബു എന്നിവർ പ്രസംഗിച്ചു . കാലിക്കറ്റ് യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റ് ദേവഗിരി കോളേജിന്റെ ആതിഥേയത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് ഡിസംബർ 14 മുതൽ 16 വരെ നടക്കും.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹാഫ് മാരത്തോൺ : അജിത് കുമാർ ചാമ്പ്യൻ .
Leave A Reply

Your email address will not be published.