ലോകകപ്പ് ചരിത്രത്തിലെ വമ്പന്‍ അട്ടിമറികളിലൊന്ന് കുറിച്ചുകൊണ്ട് സൗദി അറേബ്യ ലോകകപ്പ് കിരീടം ചൂടുമെന്ന് ഉറപ്പിച്ചുവന്ന അര്‍ജന്റീനയെ പരാജയപ്പെടുത്തി. അര്‍ജന്റീനിയന്‍ ആരാധകരെ മാത്രമല്ല മറ്റ് ടീമുകളുടേയും സ്വന്തം ആരാധകരേയും ഞെട്ടിച്ചു കൊണ്ടാണ് സൗദിയുടെ വമ്പന്‍മാരെ വീഴ്ത്തിയത്. ഒരു ഗോളിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദി അര്‍ജന്റീനയെ കെട്ടുകെട്ടിച്ചത്.
ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ആരാധകരും കളിവിചക്ഷണരും സൗദിയുടെ തോല്‍വി ഉറപ്പിച്ചു അര്‍ജന്റീനിയന്‍ പക്ഷത്ത് നിന്നപ്പോഴാണ് അവസാന വിസിലൂതിയപ്പോള്‍ സൗദി തലയുയര്‍ത്തി മടങ്ങിയത്. ഒരു ഗോളിന് മുന്നിട്ട് നിന്നശേഷമാണ് രണ്ട് ഗോള്‍ വഴങ്ങി അര്‍ജന്റീന തോല്‍വി ഏറ്റുവാങ്ങിയത്.
പത്താം മിനിറ്റില്‍ ഫുട്‌ബോളിന്റെ മിശിഹ ലയണല്‍ മെസ്സി പെനാല്‍റ്റി ഗോളില്‍ ലീഡ് നേടിയെങ്കിലും അര്‍ജന്റീന ലക്ഷ്യം കാണുന്നതില്‍ വിയര്‍ക്കുകയായിരുന്നു. സൗദിയൊരുക്കിയ ഓഫ് സൈഡ് കെണിയിലും ഗോളിയുടെ മിടുക്കിലും അര്‍ജന്റീന തളര്‍ന്ന് വീണു. ഏഴോളം തവണയാണ് സൗദി താരങ്ങള്‍ അര്‍ജന്റീനയെ ഓഫ് സൈഡില്‍ കുരുക്കിയത്. തുടര്‍ച്ചയായ 36 വിജയങ്ങള്‍ക്കുശേഷം അര്‍ജന്റീനയ്ക്ക് വന്‍വീഴ്ച്ച.
ലോകകപ്പിന്റെ ചരിത്രത്തില്‍ സൗദി നേടുന്ന നാലാമത്തെ മാത്രം വിജയാണ്. 48-ാം മിനിറ്റല്‍ സാലി അല്‍ ഷെഹ്രി സമനില ഗോള്‍ നേടിയപ്പോള്‍ വിജയ ഗോള്‍ ഒരുക്കിയത് സലിം അല്‍ ദോസരി ആണ്.