ദോഹ: ലോകകപ്പിന് വ്യത്യസ്തമായ വിസ്മയക്കാഴ്ചയുമായി ഖത്തറിലെ ഏറ്റവും വലിയ സ്വകാര്യ ഹെൽത്ത്കെയർ ദാതാക്കളായ നസീം ഹെൽത്തകെയർ. ലോകകപ്പിനു മുന്നോടിയായി ഓരോ രാജ്യങ്ങളുടെയും വരവ് ആഘോഷമാക്കാൻ ദോഹയിലെ ഏറ്റവും തിരക്കേറിയ സി റിങ്ങിലെ നസീം മെഡിക്കൽ സെന്ററിലെ കെട്ടിടത്തിനു പങ്കെടുക്കുന്ന ടീമുകളുടെ പതാകയുടെ നിറം നൽകി വേറിട്ട കാഴ്ചയൊരുക്കുകയാണ് നസീം.
ഓരോ രാജ്യത്തിന്റെയും ഫാൻസ് ക്ലബുമായി ചേർന്നാണ് നസീം ഈ വ്യത്യസ്തമായ ടീം വെൽക്കം ഒരുക്കിയിരിക്കുന്നത്. ഒന്നാം ദിവസം നെതർലാന്റ് ടീമിനെ സ്വാഗതം ചെയ്ത് കെട്ടിടം അവരുടെ നിറം പുതച്ചപ്പോൾ രണ്ടാം ദിവസം അർജന്റീനയുടെ നീലയും വെള്ളയുമായിരുന്നു ഹെെലെെറ്റ്. വരും ദിവസങ്ങളിൽ ജയിക്കുന്ന രാജ്യത്തിന്റെ നിറം നൽകി, ഓരോ വിജയവും ആഘോഷമാക്കാനിരിക്കുകയാണ് നസീമെന്ന് , സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറും ഖത്തറിലെ പ്രസിദ്ധ മലയാളി ബിസിനസുകാരനുമായ മുഹമ്മദ് മിയാൻദാദ് പറഞ്ഞു.
പതിനേഴു വർഷത്തിലേറെയായി ദോഹയിൽ പ്രവർത്തിക്കുന്ന നസീം, ഏഴു ബ്രാഞ്ചുകളിലായി മാസം 80000ത്തിലധികം ആളുകൾക്ക് സേവനം നൽകുന്ന ഖത്തറിലെ പ്രമുഖ വൈദ്യ സ്ഥാപനമാണ്.