ഐസാവൾ: ഐ ലീഗിലെ രണ്ടാം മത്സരത്തിൽ ഗോകുലം കേരള എഫ് സി മിസോറാം ക്ലബായ ഐസാവൾ എഫ് സി യെ നവംബര്‍ 18-ന് നേരിടും. ആദ്യ മത്സരത്തിൽ മുഹമ്മദൻ എസ് സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച ഗോകുലത്തിന്റെ ഈ സീസണിലെ ആദ്യത്തെ എവേ മത്സരമാണ് ഐസാവൾ ടീമിന് എതിരെ.
ഗോകുലത്തിന്റെ കാമറൂൺ സ്‌ട്രൈക്കർ സോമലാഗ, മധ്യനിര താരങ്ങൾ ഫർഷാദ് നൂർ, പ്രതിരോധത്തിൽ ക്യാപ്റ്റൻ അമിനോ ബൗബ എന്നിവരുടെ പിൻബലത്തിൽ ആയിരിക്കും ഗോകുലം ഐസാവാളിനു എതിരെ ഇറങ്ങുക.
അതേസമയം, ഐസാവൾ അവരുടെ ആദ്യ മത്സരത്തിൽ മണിപ്പുരിൽ നിന്നുമുള്ള ട്രാവു എഫ് സിയോട് 1 -1 സമനിലയിൽ പിരിഞ്ഞതിന് ശേഷമാണു ഗോകുലത്തിനെ നേരിടുന്നത്.
കളി ഉച്ചയ്ക്ക് 2 മണിക്ക് യൂറോ സ്പോർട്സ് ചാനലിലും 24 ന്യൂസിലും തത്സമയം ഉണ്ടാകും.