റോഹന്‍ എസ് കുന്നുമ്മലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് വിജയം. ആദ്യം ബാറ്റ് ചെയ്ത ഗോവയെ കേരളം അഞ്ച് വിക്കറ്റിനാണ് തറപറ്റിച്ചത്.
50 ഓവറില്‍ ഗോവ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 241 റണ്‍സ് എന്ന ലക്ഷ്യം കേരളം 38.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
റോഹന്‍ 134 റണ്‍സ് എടുത്തപ്പോള്‍ ക്യാപ്റ്റന്‍ സചിന്‍ ബേബി 51 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. 101 പന്തില്‍ നിന്നാണ് റോഹന്‍ 134 റണ്‍സ് എടുത്തത്. 17 ബൗണ്ടറികള്‍ അടിച്ചു കൂട്ടിയ താരം നാല് സിക്‌സറുകളും പറത്തി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ റോഹനും സചിനും ചേര്‍ന്ന് 91 പന്തില്‍ 107 റണ്‍സ് നേടി. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ വത്സലിനൊപ്പം റോഹന്‍ 61 പന്തില്‍ 75 റണ്‍സും നേടിയിരുന്നു.
നേരത്തേ അഖില്‍ സഖറിയ 34 റണ്‍സിന് മൂന്ന് ഗോവന്‍ വിക്കറ്റുകള്‍ പിഴുതു. ബേസില്‍ എന്‍ പി 48 റണ്‍സിന് 2 വിക്കറ്റും വിനൂപ് ഷീല മനോഹരന്‍ 29 റണ്‍സിനും ആസിഫ് കെ എം 49 റണ്‍സിനും ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഗോവയ്ക്കുവേണ്ടി ദര്‍ശന്‍ മിശല്‍ 87 പന്തില്‍ 69 റണ്‍സ് എടുത്തിരുന്നു.